27.1 C
Kollam
Friday 9th October, 2026 | 12:44:14 AM
Home News Breaking News വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി അംഗീകാരം

വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി അംഗീകാരം

ന്യൂഡെൽഹി. വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)ബില്ലിന് രാഷ്ട്രപതി അംഗീകാരം.ഇതോടെ ബില്ല് നിയമമായി മാറി.കഴിഞ്ഞ ആഴ്ചയാണ് ബില്ല്  പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയായിരുന്നു ബില്ല് ഇരു സഭകളിലും പാസാക്കിയത്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് VB G RAM G ബില്ല്.100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്താൻ ബില്ലിൽ നിർദ്ദേശിക്കുന്നു. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്.പുതിയ ബിൽ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം എന്ന വ്യവസ്ഥയാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന കാരണം.