25.8 C
Kollam
Sunday 13th September, 2026 | 07:08:44 AM
Home News National ഫോൺ വാങ്ങി നൽകിയില്ല: പെൺകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

ഫോൺ വാങ്ങി നൽകിയില്ല: പെൺകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

മാതാപിതാക്കൾ ഫോൺ വാങ്ങി നൽകാത്തതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം . ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.


ചങ്കാപൂർ ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. എട്ടാം ക്ലാസുകാരി ഗെയിം കളിക്കാൻ മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.