പൊലീസുകാരിയെ ബലാത്സംഗം ചെയ്ത ഇൻസ്‍പെക്ടറെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാർ അറസ്റ്റിൽ

സുൽത്താൻപൂർ: സഹപ്രവർത്തകനായ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാർ പിടിയിൽ. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ മഹിളാ താനയിലെ വനിതാ പൊലീസുകാരാണ് സഹപ്രവർത്തകനെ തട്ടിക്കൊണ്ടുപോയത്.

പൊലീസുകാരൻ വനിതാ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

അതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ. കഴിഞ്ഞ സെപ്തംബർ 22ന് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിന് പൊലീസ് ഇൻസ്‍പെക്ടറായ നിഷു തോമറിനെ മഹിളാ താന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തോമറിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശപ്രകാരം വനിതാ ഇൻസ്‍പെക്ടർക്കും വനിതാ പൊലീസ് കോൺസ്റ്റബിളിനും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertisement