ഡി വൈ എഫ് ഐ നേതാവിന്‍റെ കൊലപാതകത്തിൽ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം സമർപ്പിച്ച അപ്പീൽ സുപ്രിം കോടതി ഫയലിൽ സ്വീകരിയ്ക്കാതെ തള്ളി

ന്യൂഡെല്‍ഹി . ഡി വൈ എഫ് ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊലപാതകത്തിൽ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം സമർപ്പിച്ച അപ്പീൽ സുപ്രിം കോടതി ഫയലിൽ സ്വീകരിയ്ക്കാതെ തള്ളി. ഹൈക്കോടതി വിധിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബൻച് ശരിവച്ചത്.

കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിശ്വസനീയതയെ കോടതി ചോദ്യം ചെയ്തു. രക്തത്തിൽ കുളിച്ച ഒരാളെ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയ സാക്ഷികളുടെ വസ്ത്രത്തിൽ രക്തക്കറ പറ്റിയില്ല എന്നത് വിശ്വസനിയമല്ലെന്ന ഹൈക്കോടതി നിഗമനം പ്രസക്തമാണെന്ന് സുപ്രിം കോടതി പറഞ്ഞു. പ്രോസിക്യൂഷൻ്റെ വീഴ്ചകൾ അംഗികരിച്ച് ശിക്ഷവിധിയ്ക്കാൻ സാധിയ്ക്കില്ല. രേഖകളെയും സാക്ഷികളെയും ആശ്രയിയ്ക്കുമ്പോൾ ക്യത്യതയും വസ്തുതാപരതയും വേണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

Advertisement