പി.ബി അനിതയ്ക്ക്  പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ  ഹൈക്കോടതിയിൽ ഹാജരാക്കി

കൊച്ചി .’നഴ്സിംഗ് ഓഫീസർ പി.ബി അനിതയ്ക്ക്  പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ  ഹൈക്കോടതിയിൽ ഹാജരാക്കി.തുടർന്ന്  അനിതയുടെ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ ഡിവിഷൻ ബഞ്ച് അവസാനിപ്പിച്ചു.
അനിതക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുന:പരിശോധനാ ഹർജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.ഐ.സി യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്  സർക്കാർ സ്ഥലം മാറ്റിയ അനിതയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ  ഏപ്രിൽ 1 ന് തിരികെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ് .എന്നാൽ  പുനർ നിയമനം ആദ്യഘട്ടത്തിൽ നടത്താതെ വന്നതോടെ സമരത്തിനിടെ അനിത കോടതിയലക്ഷ്യ ഹർജി നൽകുകയായlരുന്നു. പിന്നീടാണ് സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കിയത്

Advertisement