‘വിഷുക്കൈനീട്ടം ‘തപാല്‍ വഴി

കൊല്ലം: ഈ വര്‍ഷവും പ്രിയപെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം ‘തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍ വകുപ്പ്. നാളെ വരെ ഈ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. വിഷുപ്പുലരിയില്‍ കൈനീട്ടം എത്തിക്കും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്യാവുന്നതാണ്.
എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകു. കുറഞ്ഞത് 101 രൂപ മുതല്‍ 201, 501, 1001 എന്നിങ്ങനെ അയക്കാനാകും. കുറഞ്ഞ കമ്മീഷന്‍ 19 രൂപയും, 29, 39, 49 എന്നിങ്ങനെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.

Advertisement