മലയാളികൾക്ക് വിഷു ആശംസകൾ‌ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളികൾക്ക് വിഷു ആശംസകൾ‌ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും സന്തോഷവും ആരോ​ഗ്യവുമുള്ള മികച്ച വർഷമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം വിഷു ആശംസകൾ പങ്കുവച്ചത്.
വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവർക്കും വിഷു ആശംസകൾ.’ എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പ്.

Advertisement