നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയായി നയൻതാര…

നയൻതാര നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നു. ‘ഡിയർ സ്റ്റുഡൻസ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വിഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. എന്നാൽ നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Advertisement