ഭൂമിയിലെ എല്ലാ സൗഹൃദങ്ങള്‍ക്കുമായി വിനീത് ശ്രീനിവാസന്‍ നല്‍കിയൊരു ട്രിബ്യൂട്ട്… ‘വര്‍ഷങ്ങള്‍ക്കു ശേഷം’ മികച്ച പ്രതികരണവുമായി മുന്നോട്ട്

വിനീത് ശ്രീനിവാസന്‍ ചിത്രം’വര്‍ഷങ്ങള്‍ക്കു ശേഷത്തിന്’ മികച്ച പ്രതികരണം. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ പോസിറ്റിവ് പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. ആദ്യ പകുതി ഇമോഷനില്‍ നിറയുമ്പോള്‍ രണ്ടാം പകുതിയില്‍ നിവിന്‍ പോളി അടക്കമുള്ളവരുടെ പ്രകടന ആകര്‍ഷണമാകുന്നത്. ഫീല്‍ ഗുഡ് സിനിമയാണെന്നും കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു.
സൗഹൃദങ്ങളുടെ കഥ ഏറ്റവും നന്നായി പറയാനാവുക സൗഹൃദത്തെ ഏറ്റവും മനോഹരമായി നെഞ്ചിലേറ്റുന്ന ഒരു സുഹൃത്തിനു തന്നെയാണ്. നിരുപാധികമായി പരസ്പരം സ്‌നേഹിക്കുന്ന ഭൂമിയിലെ എല്ലാ സൗഹൃദങ്ങള്‍ക്കുമായി വിനീത് ശ്രീനിവാസന്‍ നല്‍കിയൊരു ട്രിബ്യൂട്ടാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’.
ഉള്ളു നിറയ്ക്കുന്ന ഒരു കാഴ്ചാനുഭവം നല്‍കുന്നതിനൊപ്പം നിവിന്‍ പോളിയുടെ, അജു വര്‍ഗീസിന്റെ, പ്രണവ് മോഹന്‍ലാലിന്റെ, ബേസില്‍ ജോസഫിന്റെ, വിശാഖ് സുബ്രഹ്മണ്യത്തിന്റെ എന്തിനധികം സഹോദരന്‍ ധ്യാനിന്റെ പോലും ഏറ്റവും നല്ലൊരു ചങ്ങാതിയെ വിനീതില്‍ കണ്ടെത്താനും പ്രേക്ഷകര്‍ക്കു സാധിക്കും. ജീവിതത്തോട് താന്‍ ചേര്‍ത്തുപിടിച്ച ചങ്ങാതിമാര്‍ക്കൊപ്പം ചേര്‍ന്ന് ഹൃദയസ്പര്‍ശിയായൊരു ചങ്ങാത്തത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ് വിനീത്.

Advertisement