നടൻ സൂരജ് മെഹർ കാറപകടത്തിൽ മരിച്ചു; വിട വാങ്ങിയത് വിവാഹ നിശ്ചയ ദിവസത്തിൽ

ഛത്തിസ്ഗഢ്: നടൻ സൂരജ് മെഹർ കാറപകടത്തിൽ മരിച്ചു. 40 വയസായിരുന്നു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂരജിന്റെ കാർ റായ്പൂരിൽ വെച്ച് പിക്കപ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒഡീഷയിൽ വെച്ച് സൂരജിന്റെ വിവാഹനിശ്ചയം ഇന്ന് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. പൈപ്പുലക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വന്ന പിക്കപ് ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ സൂരജിന്റെ സുഹൃത്തിനും ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു

നാരദ് മെഹർ എന്നാണ് സിനിമാ ലോകത്ത് സൂരജ് അറിയപ്പെടുന്നത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. ബിലാസ്പൂർ സ്വദേശിയാണ്.

Advertisement