ജാക്കി തെന്നി കാർ തലയിൽ വീണ യുവാവ് മരിച്ചു

Advertisement

കോട്ടയം .ജാക്കി തെന്നി കാർ തലയിൽ വീണു പരിക്കേറ്റ യുവാവ് മരിച്ചു . കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അപകടം ഉണ്ടായത് . ഫ വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ തലയിൽ വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് ചികിത്സയിലായിരുന്നു.

Advertisement