അന്ന് റിമിയോട് വിനീത് ആ ആഗ്രഹം തുറന്നു പറഞ്ഞു

മലയാളസിനിമാ ചരിത്രത്തില്‍ കൊത്തിവച്ച പേരാണ് ശ്രീനിവാസന്റേത്, കാരണം ശ്രീനിവാസന്‍ സംഭാവനചെയ്ത അനേകം സിനിമകള്‍ക്ക് പകരം വയ്ക്കാനില്ലെന്നതാണ്. ശ്രീനിവാസന്റെ മകന്‍ യുവതലമുയുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. അച്ഛനെ പോലെ തന്നെ ഒരു സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസന്‍ കൈവച്ചതെല്ലാം പൊന്നാക്കിയ യുവാവ്.

ഗായകനായി മലയാള സിനിമയിലേയ്ക്ക് ചുവടു വച്ച വിനീത്, സിനിമകളില്‍ നല്ലൊരു നടനായി തിളങ്ങി. ഒരുപിടി വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനായും താരം ഉയര്‍ന്നു. ഇപ്പോഴിതാ, വിനീതിന്റെ പഴയ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ഗായിക റിമി ടോമി.

‘ഉദയനാണ് താരം’ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിച്ച് പാടിയ പാട്ടാണ് ‘കരളേ.കരളിന്റെ കരളേ.’എന്ന ഗാനം. ഈ പാട്ട് ഒരു സ്റ്റേജ് ഷോയ്ക്ക് ഒരുമിച്ചു പാടുന്ന ചിത്രമാണ് റിമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘അന്ന് ചോദിച്ചിരുന്നു ആരാവാന്‍ ആണ് ആഗ്രഹം എന്ന്, അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടര്‍ ആവണം റിമി എന്നായിരുന്നു. പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനീത് ശ്രീനിവാസന്‍’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിനീതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം രൂപവും അഭിനയ ചാതുരിയും പലരീതിയില്‍ പരീക്ഷണങ്ങള്‍ക്ക് വിട്ടുനല്‍കി നല്ല ഫലം കണ്ടെത്തുന്നതില്‍ ശ്രീനിവാസനെ കവച്ചുവയ്ക്കുന്ന മിടുക്കാണ് വിനീതിന്റേത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘തങ്ക’ത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ഹൃദയ’ മാണ് വിനീതിന്റെ സംവിധാനത്തില്‍ അവസാനമിറങ്ങിയ ചിത്രം. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും ഹൃദയം സ്വന്തമാക്കിയിരുന്നു.

Advertisement