അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ഉണ്ണി ആറന്മുളയുടെ സംസ്ക്കാരം ഇന്ന്

പത്തനംതിട്ട: ഇന്നലെ അന്തരിച്ച സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുളയുടെ സംസ്ക്കാരം ഇന്ന്
ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പില്‍ നടക്കും.
ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ചു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
83 വയസായിരുന്നു.
എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) വണ്ടിചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.
ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്.
പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ്, ഈരേഴു പതിനാലു ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധേയം ആയിരുന്നു.
കമ്പ്യൂട്ടര്‍ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചില്ല.
ഡിഫന്‍സ് അക്കൗണ്ട്‌സില്‍ ഉദ്യോഗസ്ഥനായ ഉണ്ണി സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു.

Advertisement