നയൻതാര-ജയം രവി തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഇരൈവൻ; റിലീസ് തീയതി പ്രഖ്യാപിച്ചു

നയൻതാരയും ജയം രവിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഇരൈവന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തും. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്ന് നിർമ്മിച്ച് ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇറൈവൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു.

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ജയം രവി എത്തുന്നതെന്നാണ് സൂചന. നയൻതാരയും ജയം രവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവൻ. 2015ൽ മോഹൻരാജ സംവിധാനം ചെയ്ത തനി ഒരുവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ജനഗണമന എന്ന ബിഗ് ബജറ്റ് സ്‌പൈ ത്രില്ലറിന് ശേഷം ജയം രവിയും അഹമ്മദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവൻ.

Advertisement