പീഡനത്തിനിരയായ യുവതിക്ക് പ്രതിയുടെ ഭീഷണിയെന്ന് പരാതി

കോഴിക്കോട്. പീഡനത്തിനിരയായ യുവതിക്ക് പ്രതിയുടെ ഭീഷണിയെന്ന് പരാതി. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. തിരുവങ്ങൂർ സ്വദേശി ശരതിനെതിരെ 22കാരി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

ചെത്തുകടവ് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസബ, അത്തോളി സ്റ്റേഷനുകളിലാണ് ശരതിനെതിരെ കേസുകളുള്ളത്. ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ചുമത്തിയ കുറ്റം. കേസെടുത്തതിനെ ശേഷം നിരന്തരമായ ഭീഷണിയുണ്ടായെന്നാണ് യുവതിയുടെ പരാതി.

സമൂഹ മാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. ഇതിന്‍റെ ശബ്ദ സന്ദേശങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറി

പീഡന പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പ്രതിക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചത്

Advertisement