ഡിബി കോളജില്‍ ഡെബ്കാസ് അവാര്‍ഡ് സമര്‍പ്പണം വെള്ളിയാഴ്ച

DCIM100MEDIADJI_0086.JPG

-ശാസ്താംകോട്ട. യു എ ഇ യിൽ ഉള്ള ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ‌ Debcas, തങ്ങളുടെ കോളേജിൽ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നല്‍കുന്ന സ്കോളർഷിപ്പുകളുടെയും അധ്യാപക അവാര്‍ഡിന്‍റെയും വിതരണം മാർച്ച് 22 ന് കോളേജിൽ നടക്കും. ചടങ്ങിൽ ബോർഡ് മെമ്പർമാരായ ദേവസ്വം അഡ്വ. അജികുമാർ, ജി. സുന്ദരേശൻ എന്നിവർ പങ്കെടുക്കുന്നു. കോളേജിലെ പൂർവ്വ അദ്ധ്യാപകനായി രുന്ന പ്രൊഫ. ആർ ഗംഗപ്രസാദിൻ്റെ പേരിലുള്ള ബെസ്റ്റ് ടീച്ചർ അവാർഡ് ഇത്തവണ പ്രൊഫ. കെ. രാഘവൻ നായർക്ക് സമര്‍പ്പിക്കും. ഡെബ്കാസ്സ് സമർപ്പണം എഡിഷൻ 2 എന്ന പേരിൽ ഫെബ്രുവരി 25 ന് ദുബായിൽ വെച്ചു നടന്ന പരിപാടിയുടെ തുടർച്ചയായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഡെബ്കാസ്സ് ഭാരവാഹികളായ പ്രസിഡൻ്റ് ബിന്ദു നായർ, ജനറൽ സെക്രട്ടറി സുധീർ, ട്രഷറർ ബ്ലെസ്സൻ എന്നിവർ അറിയിച്ചു.

കോളേജിലെ മുൻ അദ്ധ്യാപകനും നാടക ആചാര്യനുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പേരിലുള്ള “ക്രിയേറ്റീവ് ബ്രില്യൻസ് അവാർഡ്” പ്രശസ്‌ത സംവിധായകൻ ശ്യാമപ്രസാദിനും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഭരത് മുരളിയുടെ പേരിലുള്ള “ദി ഹോളി ആക്‌ടർ അവാർഡ്” ചലച്ചിത്രതാരം കുമാരി വിൻസി അലോഷ്യസിനും ദുബായിൽവെച്ച് സമർപ്പിച്ചിരുന്നു.

Advertisement