ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റില്‍

തിരുവനന്തപുരം. പനവിളയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ സതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു ..അശ്രദ്ധമായി വാഹനം ഓടിക്കൽ അമിത വേഗത എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.മലയിൻകീഴ് സ്വദേശിയായ അധ്യാപകൻ സുധീർ ജി എസാണ് അപകടത്തിൽ മരിച്ചത്.. പനവിള ജംഗ്ഷനിൽ വച്ച് ടിപ്പർ ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവേയാണ് അപകടം. സംഭവസ്ഥലത്തു തന്നെ വച്ച് ആൾ മരിച്ചിരുന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ  നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

Advertisement