ശാസ്താംകോട്ട :കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.കുന്നത്തൂർ നാലാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ ബി.ബിനീഷ് (46)നെയാണ് ബുധനാഴ്ച ഉച്ചമുതൽ കാണാതായത്.ബുധനാഴ്ച രാവിലെ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയ ശേഷം സ്വന്തം വാഹനത്തിൽ മടങ്ങിയ ബിനീഷ് വീട്ടിലെത്തിയില്ല.രണ്ട് സിം കാർഡ് ഉള്ള ഫോൺ ഉച്ച മുതൽ ഓഫാണ്.വീട്ടുകാരെ പോലും പിന്നീട് ബന്ധപ്പെട്ടിട്ടില്ല.

തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ ശാസ്താംകോട്ട പോലീസിൽ ബന്ധുക്കൾ പരാതി നൽകി.മാൻ മിസിങ്ങിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രാത്രിയിൽ തന്നെ സൈബർ സെൽ വഴി മൊബൈൽ വിവരങ്ങൾ ശേഖരിച്ചു.ഇതിനിടയിൽ കോട്ടയത്തു നിന്നും ഐലന്റ് എക്സ്പ്രസിൽ എറണാകുളത്തേക്ക് പോകുന്നതായി നേരിൽ കണ്ടതായി ഒരാൾ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.ഇത് പോലീസും സ്ഥീരികരിച്ചിട്ടുണ്ട്.ശാസ്താംകോട്ട സി.ഐ അനൂപ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ്
അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.