സ്ത്രീ വേഷത്തിൽ എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം

എഴുകോൺ . വോട്ടേഴ്സ് ലിസ്റ്റില്‍ പുരുഷന്‍ സ്ത്രീയായാല്‍ എന്തു ചെയ്യും. ഇലക്ഷന്‍ കമ്മിഷന്‍ അങ്ങനെ നിശ്ചയിച്ചാല്‍ പിന്നെ അതല്ലേ ശരിയെന്നാണ് വോട്ടറുടെ സംശയം. സ്ത്രീ വേഷത്തിൽ എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം.വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം കൊല്ലം എഴുകോൺ സ്വദേശി രാജേന്ദ്രപ്രസാദാണ് പ്രതിഷേധിച്ചത്. മുതിര്‍ന്ന പൗരനായ തന്നംെ ഈ വയസാം കാലത്ത് സ്ത്രീയാക്കിയ അധികൃതരെ ഒന്നു നാണം കെടുത്തുക എന്നത് മാത്രമായിരുന്നു ഇദ്ദേഹത്തിന്‍റെ ഉദ്ദേശ്യം. എന്തായാലും വോട്ടറുടെ ഉദ്ദേശശുദ്ധിയെക്കരുതി എല്ലാവരും മാപ്പ് നല്‍കി. ആരും ചലഞ്ച് ചെയ്തില്ല. രാജേന്ദ്രപ്രസാദ് എന്ന സ്ത്രീ വോട്ടു ചെയ്ത് മടങ്ങി.


Advertisement