വോട്ട് ചെയ്ത് മടങ്ങവേ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ അമ്പലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്ത് മടങ്ങവേ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. സുശാന്ത് ഭവനിൽ 76 കാരനായ പി. സോമരാജൻ  ആണ് മരിച്ചത്. കാക്കാഴം എസ്.എൻ.വി.ടി.ടി.ഐ.യിലെ  ബൂത്തിലാണ് ഇ വോട്ടു ചെയ്തത്. ഇതിനുശേഷം സ്കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

Advertisement