കൊല്ലം പ്രാദേശിക ജാലകം

പിണറായി വിജയന് പോലീസിൽ നിയന്ത്രണം നഷ്ടപെട്ടിരിക്കുകയാണന്ന് ഷിബു ബേബി ജോൺ

പടിഞ്ഞാറെ കല്ലട : പിണറായി വിജയന് പോലീസിൽ നിയന്ത്രണം നഷ്ടപെട്ടിരിക്കുകയാണന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോൺ ആരോപിച്ചു. പോലീസിൽ ജാതിവെറി സ്വാധീനം ചൊലുത്തുന്നു. പോലീസ് സേനയിലെ രഹസ്യങ്ങൾ പോലീസ്തന്നെ ചോർത്തി നൽകുന്നു. കേരളത്തിലെ ക്രമസമാധാനം തകർന്നടിഞ്ഞിരി ക്കുകയാണ്. വിക്കറ്റ് വീഴുന്നത് പോലെ മനുഷ്യജീവനുകൾ തെരുവിൽ ഒന്നൊന്നായി ഇല്ലാതാ കുന്ന പോലീസ് നോക്കിനിൽക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ്പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി കാരളി മുക്കിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷിബു ബേബി ജോൺ . ചെയർമാൻ കാരാളി വൈ.എ. സമദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരു വള്ളിൽ ശശി, വൈ. ഷാജഹാൻ, കല്ലട ഗിരീഷ്, ബി. തൃദീപ് കുമാർ , മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള , ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ്. കല്ലട, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറൈഷി , ജോ പോൾസ്റ്റഫ്, രാജപ്പൻ പിള്ള , ഷാഹുൽ ഹമീദ്, ഗിരീഷ് കുമാർ , സുരേഷ്ചന്ദ്രൻ , ഗീവർഗ്ഗീസ്, സുധാകരൻ കോയിക്കടവ്, കുന്നിൽ ജയൻ , കൃഷ്ണകുമാർ , അജിത്ത് ചാപ്രയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കെ എസ് ആർ ടി സി
ശമ്പള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമുണ്ടാവണം – എംപ്ലോയീസ് സംഘ് പട്ടിണി മാർച്ച്

കൊട്ടാരക്കര : ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത് , മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാർച്ച് കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, വരുമാനത്തിൽ നിന്നും ജീവനക്കാരുടെ ശമ്പള വിതരണത്തിന് ആദ്യ പരിഗണന നൽകണം , സർക്കാരുകളുടെ തെറ്റായ നയങ്ങൾ മൂലം നഷ്ടത്തിലായ സ്ഥാപനത്തിന്റെ കട ബാധ്യതയും പെൻഷനും സർക്കാർ ഏറ്റെടുക്കണം. ശമ്പള മുടക്കത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാവണം.

സേവന മേഖലയായി പരിഗണിച്ച് കെ എസ് ആർ ടി സിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊട്ടാരക്കരയിൽ ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് കെ എസ് ആർ ടി സി ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണി മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ BMS സംസ്ഥാന സെക്രട്ടറി ശ്രീ C. G ഗോപകുമാർ ഉദ്ഘാടനം ചെയ്തു. BMS ജില്ലാ സെക്രട്ടറി R. അജയൻ , KST എംപ്ലോയീസ് കൊല്ലം ഈസ്റ്റ് ജില്ലാ സെക്രട്ടറി M. ഗിരീഷ് കുമാർ , വെസ്റ്റ് ജില്ലാ സെക്രട്ടറി B. ഹരികുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് S. സുരേഷ് കുമാർ , സംസ്ഥാന സെക്രട്ടറി B. സതി കുമാർ , ജില്ലാ വർക്കിംഗ് പ്രസിഡന്റ് G.S ഗിരീഷ് എന്നിവർ സംസാരിച്ചു.
മാർച്ചിന് R. രാജേഷ് കുമാർ . K. സതീഷ് കുമാർ , K S. അജിൽ, B. പ്രദീപ് കുമാർ , A. ജയകുമാർ , R. അനീഷ് കുമാർ , M ,സുരേഷ് കുമാർ , L. അജയകുമാർ ,ദിവ്യ, പ്രീത, സുനിത എന്നിവർ നേത്യത്വം നൽകി

സംസ്ഥാന തല പ്രസംഗമത്സരത്തിൽ അലന ട്വിങ്കിളിന് ഒന്നാം സ്ഥാനം

ശാസ്താംകോട്ട. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജെ സി ഐ ശാസ്താംകോട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അലന ട്വിങ്കിൾ ബി ക്ക്‌ ഒന്നാം സ്ഥാനം. കൊട്ടാരക്കര എം ജി എം റെസിഡൻഷ്യൽ സ്കൂളിലെ നിഖിത ലിജുവിന് രണ്ടാം സ്ഥാനവും കോട്ടയം ചിന്മയ വിദ്യാലയത്തിലെ ഋഷിക രാകേഷിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ലോകസഞ്ചാരിയും
വിഖ്യാത ഇംഗ്ലീഷ് പ്രഭാഷകനും എക്കോ ഫിലോസഫറുമായ അഡ്വ: ജിതേഷ്ജി ചെയർമാനായുള്ള മൂന്നംഗ ജഡ്ജിങ് കമ്മറ്റിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം പതിനായിരത്തി ഒന്ന്, എണ്ണായിരത്തി ഒന്ന് ഏഴായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. കൂടാതെ അഞ്ച് പേർക്ക് 5000രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഉണ്ടാകും. ജൂൺ മാസം ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സുഗതവനം ചാറ്റിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു.

ജില്ലാ പോലീസ് ഓഫീസിലെ അജൈവ മാലിന്യ ശേഖര സംവിധാനം ഉദ്ഘാടനം ചെയ്തു

കൊല്ലം.ജില്ലാ പോലീസ് ഓഫീസില്‍ സ്ഥാപിച്ച അജൈവ മാലിന്യ ശേഖര സെന്‍ററിന്‍റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് നിര്‍വ്വഹിച്ചു. സംസ്ഥാനത്താകെ നിര്‍മ്മിക്കുന്ന 32 കേന്ദ്രങ്ങളില്‍ കൊല്ലം ജില്ലയ്ക്ക് അനുവദിച്ച ആറില്‍ ഒന്നാണ് ജില്ലാ ഓഫീസ് സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്തത്. ക്ലീന്‍ കേരള മിഷനുമായി സഹകരിച്ചാണ് അജൈവ മാലിന്യ ശേഖരണ സെന്‍റര്‍ സ്ഥാപിച്ചത്. ജില്ലാ പോലീസ് ഓഫീസ് സമുച്ചയം പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിച്ച് പുനരുപയോഗം സാധ്യമാക്കുകയെന്ന് ഉദ്ദേശത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ക്ലീന്‍ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ എസ്. ഐസക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ക്ലീന്‍ കേരള ജില്ലാ മാനേജര്‍ നസാംഷാ എസ് പദ്ധതി വിശദീകരണവും അഡീ. എസ്.പി. സോണി ഉമ്മന്‍ കോശി, എ.സി.പി മാരായ കെ. അശോക കുമാര്‍, എ. പ്രതീപ്കുമാര്‍, ജി.ഡി വിജയകുമാര്‍, സക്കറിയ മാത്യൂ എന്നിവര്‍ സംസാരിക്കുകയും ചെയ്തു.

പതിനഞ്ച്കാരിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും അപഹരിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍

കൊല്ലം.ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നും പണവും സ്വര്‍ണ്ണവും ഭീഷണിപ്പെടുത്തി കൈക്കലാക്കിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ അയത്തില്‍ കാരുണ്യനഗര്‍ 76, തടവിള വീട്ടില്‍ ഷെഫീക്ക് (31) ആണ് പോലീസ് പിടിയിലായത്.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ച് പററി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട് വന്നു.പരിചയം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. തുടര്‍ന്ന് ചാറ്റിംഗ് ഹിസ്റ്ററി കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹത്തണിഞ്ഞിരുന്ന 49 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 14500/- രൂപയും പലപ്പോഴായി വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോടൊപ്പം ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ ലൈഗീംകാതിക്രമത്തിനും മറ്റും എടുത്ത കേസില്‍ ഇയാളെ അയത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.വി.വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ജയകുമാര്‍, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ ശോഭകുമാരി, ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി

ചാത്തന്നൂര്‍.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ഥാപന ഉടമയുടെ മകനെ പോലീസ് പിടികൂടി. ചാത്തന്നൂര്‍ മാമ്പളളിക്കുന്നം ശാരദ ഭവനില്‍ ക്ലിബി (42) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ പിതാവ് ചാത്തന്നൂര്‍ ഊറാംവിള നടത്തുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി നോക്കി വരുന്ന നാല്‍പ്പത്തിയഞ്ച്കാരിയെയാണ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സ്ഥാപനത്തിന്‍റെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരായിരുന്നു. സ്ഥാപനത്തില്‍ അച്ഛനെ സഹായിക്കാന്‍ നിന്ന പ്രതിക്ക് ഇവര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിരോധമുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് തിരികെ പോയ യുവതിയെ ഇയാള്‍ ഒരു കൊടുവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് പ്രതിയെ ഊറാംവിള നിന്നും പിടികൂടുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ആശാ വി രേഖ, രാജേഷ് എ.എസ്സ്.ഐ അനില്‍കുമാര്‍ സിപിഒ മാരായ പ്രശാന്ത്, ദിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.

വയോധികയുടെ മാല കവര്‍ന്ന ശേഷം ഒളിവിലായിരുന്ന യുവാവ് പിടിയില്‍

പിടിയിലായത് നിരവധി കവര്‍ച്ച, മോഷണ കേസുകളിലെ പ്രതി

പരവൂര്‍. വയോധികയുടെ കഴുത്തില്‍ കിടന്ന മാല ആക്രമിച്ച് കവര്‍ന്ന യുവാവിനെ പരവൂര്‍ പോലീസ് പിടികൂടി. തിരുവനന്തപുരം ഒറ്റൂര്‍ കല്ലമ്പലം പ്രസിഡന്‍റ് മുക്കിന് സമീപം പാണര്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ കൃഷ്ണകുമാര്‍ (26, താരിഷ്) ആണ് പോലീസ് പിടിയിലായത്.


ഇക്കഴിഞ്ഞ ജനുവരി 20ന് ഉച്ചയ്ക്ക് പരവൂര്‍ കോട്ടപ്പുറത്താണ് കവര്‍ച്ച നടന്നത്. വീടിനോട് ചേര്‍ന്നുളള കടയില്‍ കച്ചവടത്തിലേര്‍പ്പെട്ട എഴുപത്തിയാറ്കാരിയുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്‍ സ്വര്‍ണ്ണമാലയാണ് ഇയാള്‍ അപഹരിച്ചത്. ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ കടയില്‍ കയറി സിഗരറ്റ് ആവശ്യപ്പെട്ട് വാങ്ങിയ ശേഷം പണം നല്‍കുകയായിരുന്നു. പണം വാങ്ങി ബാക്കി നല്‍കാന്‍ ശ്രമിച്ച സ്ത്രീയുടെ കഴുത്തില്‍ അടിച്ച് വീഴ്തി ഭയപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്നെടുത്തു. തുടര്‍ന്ന് അവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെട്ട സംഘം ഇരവിപുരം മാടനട ജംഗ്ഷന് സമീപം കടയില്‍ നിന്ന സ്ത്രീയുടെ മാലയും സമാന രീതിയില്‍ കവര്‍ച്ച ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലുളള റോഡിലേക്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്ക് പോലീസ് തിരിച്ചറിഞ്ഞു. കൊട്ടിയത്തെ സ്വകാര്യ ബാറിന് സമീപം നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് വിരലടയാള വിദഗ്ദരുടെ സഹായത്തോടെ നിരവധി കേസില്‍ പ്രതിയായ യുവാക്കളെ പോലീസ് തിരിച്ചറിയുകയായിരുന്നു.
സംഘത്തിലെ ഒരാളെ ജനുവരി 27ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപം നിന്നും പോലീസ് പിടികൂടി. സംഘാഗം പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ കല്ലമ്പലത്തിന് സമീപത്തെ വീട്ടില്‍ നിന്നും പോലീസ് പിടിയിലാകുകയായിരുന്നു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍ എ.എസ്.ഐ മാരായ പ്രമോദ് വി, രമേഷ്. വി സിപിഒ മാരായ സായിറാം സുഗുണന്‍, പ്രേംലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

കടപ്പാകുഴി ക്ഷീരസംഘം സിപിഎമ്മിൽ
നിന്നും കോൺഗ്രസ് പിടിച്ചെടുത്തു

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട കടപ്പാകുഴി ക്ഷീരോൽപ്പാദക സഹകരണ സംഘം സിപിഎമ്മിൽ നിന്നും കോൺഗ്രസ്സ് പിടിച്ചെടുത്തു.40 വർഷമായി സിപിഎം ഒറ്റക്ക് ഭരണം നടത്തിയതായിരുന്നു.

ക്ഷീര കർഷകർ കടപ്പാകുഴിയിൽ നടത്തിയ ആഹ്ലാദ പ്രകടനം

കെ.അരവിന്ദാക്ഷൻ. ടി.അരവിന്ദാക്ഷൻ പിള്ള,ബി.മനോജ്, , എൻ.യശോദധരൻ,ആർ.രാജൻ പിള്ള, എസ്.ഗീതാ ഭായി,സി.ബിന്ദു, മറിയംബീവി,സി.സുരേന്ദ്രൻ എന്നിവരാണ് തെഞ്ഞെടുക്കപ്പെട്ടത്.ക്ഷീര കർഷകർ കടപ്പാകുഴിയിൽ ആഹ്ലാദ പ്രകടനം നടത്തി.ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, ബി.ത്രിദീപ് കുമാ.എസ്.സുഭാഷ്, സുരേഷ് ചന്ദ്രൻ,കല്ലട ഉണ്ണി,ഡാർവിൻ, വിപിൻ കല്ലട തുടങ്ങിയവർ നേതൃത്വം
നൽകി.

Advertisement