സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി.രാജ്യം പ്രതിസന്ധിയെ നേരിടുകയാണെന്നും ക്ഷേമരാഷ്ട്രത്തിനുപകരം മതരാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്ഡവഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതയെന്നും ഭൂരിപക്ഷ വര്‍ഗീയതയെന്നും വിഭജിച്ച് അതിന്റെപേരില്‍അധികാരത്തില്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ശ്രമിക്കുന്നത് എന്നും കാനം പറഞ്ഞു പ്രമുഖ സിപിഐ നേതാവും മുൻ എംഎൽഎ യുമായിരുന്ന ബി എം ഷെരീഫിന്റെ നാമധേയമാണ് പാർട്ടി ഓഫീസിന് നൽകിയത് . അന്തരിച്ച മുൻ പാർട്ടി മണ്ഡലം സെക്രട്ടറി താജുദ്ദീന്റെ പേരിൽ ഓഫീസിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ നിർവ്വഹിച്ചു .

ബി എം ഷെരീഫ് ഗ്രന്ഥശാലാ റൂമിന്റെ ഉദ്ഘാടനം മന്ത്രിയും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ ചിഞ്ചു റാണി നിർവ്വഹിച്ചു . മുൻകാല പാർട്ടി നേതാക്കന്മാരുടെ ഫോട്ടോ അനാച്ഛാദനം പാർട്ടി സംസ്ഥാന അസി സെക്രട്ടറി അഡ്വ : കെ പ്രകാശ് ബാബു നിർവ്വഹിച്ചു . മീഡിയാ റൂമിന്റെ ഉദ്ഘാടനം മുൻ മന്ത്രിയും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി ദിവാകരൻ നിർവ്വഹിച്ചു . പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തി .

പൊതു സമ്മേളനത്തില്‍ നിർമ്മാണ കമ്മിറ്റി ചെയർമാനും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു . സിപിഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ അനിരുദ്ധൻ , പി എസ് സുപാൽ , ജി ലാലു , അഡ്വ : എം എസ് താര , ഐ ഷിഹാബ് , വിജയമ്മ ലാലി , ജഗത് ജീവൻ ലാലി , കടത്തൂർ മൻസൂർ , ആർ സോമൻപിള്ള , വി സദാനന്ദൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു . നിർമ്മാണ കമ്മിറ്റി കൺവീനറും പാർട്ടി മണ്ഡലം സെക്രട്ടറിയുമായ ജെ ജയകൃഷ്ണപിള്ള സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ആർ രവി നന്ദിയും പറഞ്ഞു.

Advertisement