സാഹിത്യ അവാര്‍ഡ് ചവറ കെഎസ് പിള്ളക്ക് സമര്‍പ്പിക്കും

ശാസ്താംകോട്ട. പ്രഫ ആര്‍ ഗംഗപ്രസാദ് അനുസ്മരണസമ്മേളനം ഇന്നു വൈകിട്ട് അഞ്ചിന് ജെമിനി ഹൈറ്റ്‌സില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ ആര്‍ ഗംഗപ്രസാദ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ പ്രഭാഷണം നടത്തും. സാഹിത്യ അവാര്‍ഡ് ചവറ കെഎസ് പിള്ളക്ക് സമര്‍പ്പിക്കും. ചികില്‍സാ സഹായം,വിദ്യാഭ്യാസ സഹായം ബികോം എംകോം അവാര്‍ഡ് മികച്ച ലൈബ്രറിക്കുള്ള അവാര്‍ഡ് എന്നിവ വിതരണം ചെയ്യും.