ഇതല്ല ഇതിന്‍റെപ്പുറം ചാടിക്കടന്നവരാണീ കോട്ടേക്കാര്‍

Advertisement

കോട്ടേലാന്‍

ശാസ്താംകോട്ട. നിയമം നിയമത്തിന്റെ വഴിക്ക് നടക്കണം. അതിനുപിന്നില്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നിയമം കൈപിടിച്ച് ചെയ്യിക്കാന്‍ ആളുണ്ടായാല്‍ അതിവേഗം നടക്കണം. അതാണല്ലോ നാട്ടുനീതി.

എന്തായാലും ടൗണിലെ എസ്ബിഐക്കുമുന്നില്‍ നടന്ന കോമഡി അതീവ രസകരം. വര്‍ഷങ്ങളായി എസ്ബിഐക്കുമുന്നിലെ നിരത്തിലേക്കിറങ്ങാനും കയറാനും ഇടപാടുകാര്‍ വലയുകയാണ്. അവിടെ പടിയില്ല. കാരണം ഭൂമിയുടെ സര്‍ക്കാര്‍, സ്വകാര്യ ഭൂമി എന്ന വേര്‍തിരിവില്ലായ്മയാണെന്ന് ജനത്തിനറിയേണ്ട കാര്യമില്ല.(കോട്ടേലങ്ങനെ കുറേ ഭൂമിയുണ്ട്, ഇതിന്‍റെ ഉടമകള്‍ സ്വകാര്യ വ്യക്തികള്‍, രേഖ എന്താണെന്ന് ചോദിച്ചാല്‍ കൈ രേഖകാണിക്കും.

എസ്ബിഐയയും അത് ശ്രദ്ധിച്ചിട്ടില്ല. ഒടുവില്‍ അവിടെ ജനം മറിഞ്ഞുവീഴുന്ന വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കി. തുടര്‍ന്ന് വസ്തുഉടമ രംഗത്ത് എത്തി പടികള്‍ കെട്ടി മനോഹരമാക്കുന്നു. പിന്നീടാണ് രസകരമായ പരിപാടി . റവന്യൂ മരാമത്ത് വകുപ്പിലെ ഇതുവരെ കാണാത്ത ഉദ്യോഗസ്ഥര്‍ സഹിതം രംഗത്തെത്തുന്നു ജെസിബി വരുന്നു. പടവുകള്‍ മാന്തിപ്പൊളിക്കുന്നു. ശുഭം.

എസ്ബിഐയുടെ അതിര് നിശ്ചയിട്ടില്ലെന്നും അതിന്റെ അളവ് നിശ്ചയിച്ചാല്‍ എടിഎം സഹിതം സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഉദ്യോഗസ്ഥ ഭീഷണി. പിന്നെ എന്തിന് അറച്ചു നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ എസ്ബിഐ അല്ലേ, ആയിരങ്ങള്‍ വരുന്ന സ്ഥാപനമല്ലേ, അതൊരു വലിയ കക്ഷീടെയല്ലേ എന്ന് മറുപടി. പിന്നെ എന്നാല്‍ ഇവിടെ മര്യാദയ്ക്ക് ആളുകള്‍ വന്നുപോകുന്നത് നല്ലകാര്യമല്ലേ എന്ന് ചോദിക്കരുത്. അവിടെ കയ്യേറ്റമെന്ന് ഒരു മുന്തിയ പത്രത്തില്‍ വാര്‍ത്ത വന്നുപോയി, അതിന്റെ പിന്നില്‍ ചില സാമൂഹിക(വിരുദ്ധ) നേതാക്കളുണ്ട് എന്ന് മറുപടി.

മണിക്കൂറുവച്ച് തകര്‍ത്തു. ജനത്തിന് ഇതൊന്നും വലിയ കാര്യമല്ല. ഇതിന്റെ അപ്പുറം ശാസ്താംകോട്ടയില്‍ കയ്യേറ്റ ഭൂമിയില്‍ വന്‍പ്രസ്ഥാനങ്ങള്‍ തഴച്ചുവളരുന്നത് റവന്യൂ, മരാമത്ത് തമ്പിരാക്കന്മാര്‍ കണ്ടിട്ടില്ല. അത് ചോദിക്കാനാണെങ്കില്‍ അതിനേ സമയം കാണൂ. എന്തായാലും ഇനി എസ്ബിഐയില്‍ കയറണമെങ്കില്‍ പാടിച്ചിരി പെടും, ആഹാ അത് കാണാന്‍ തന്നെ എന്തൊരു ചേല്‌. കോട്ടേലിതിന്നപ്പുറവും നടക്കും.

Advertisement