മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കും വാട്ടർ പ്യൂരിഫയർ പ്രസിഡൻ്റ് പി.എം സെയ്ദ് വിതരണം ചെയ്തു

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും RO വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. അങ്കണവാടി കുട്ടികൾക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. വാട്ടർ പ്യൂരിഫയർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി പഞ്ചായത്ത് അംഗം ലാലീ ബാബു എന്നിവർ സംസാരിച്ചു. യോഗത്തിൽ ഐ.സി ഡി എസ് സൂപ്പർ വൈസർ സന്ധ്യ , അങ്കണവാടി ടീച്ചർമാർ , പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് എന്നിവർ പങ്കെടുത്തു

Advertisement