കരുനാഗപ്പള്ളി മദ്യകച്ചവടക്കാരുടെ ഇടയിലെ ഡബിൾ ഏജൻ്റ് പിടിയിൽ

Advertisement


കരുനാഗപ്പള്ളി . അനധികൃത മദ്യകച്ചവടക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ച് നൽകി ഡബിളേജൻ്റായി പ്രവർത്തിക്കുന്നയാൾ പിടിയിലായതായി എക്സൈസ് അറിയിച്ചു.പാവുമ്പ വടക്ക്, അമ്പിശ്ശേരി പടീറ്റതിൽ പാവുമ്പ സന്ദീപ് എന്ന സന്ദീപാണ് (38) എക്സൈസിൻ്റെ പിടിയിലായത്.നിരവധി കേസുകളിൽ പ്രതിയായ സന്ദീപിനെ എക്സൈസ് ആഴ്ചകളായി രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പാവുമ്പ എരോട്ട് പാലത്തിൻ്റെ സമീപത്ത് നിന്ന് 13 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായിട്ടാണ് പാവുമ്പ സന്ദീപിനെ പിടികൂടിയതെന്നും എക്സൈസ് പറഞ്ഞു.പ്രിവൻ്റീവ് ഓഫിസർമാരായ വൈ സജികുമാർ, ബി സന്തോഷ് സിവിൽ എക്സൈസ് ഓഫിസർമാരായ കെ സാജൻ, ജിനു തങ്കച്ചൻ, ശ്യാംദാസ്, ചാൾസ് എച്ച് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ഒന്നാം തീയതി കച്ചവടത്തിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് പ്രതി പിടിയിലായത്.
മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക്  അറിയിക്കാവുന്നതാണ് . 04762630831, 9400069456

Advertisement