കാറ്റിൽ മരം നിലംപൊത്തി;വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

കരുനാഗപ്പള്ളി:കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് കേരളാ ഫീഡ്‌സിന്റെ സ്ഥലത്തു നിന്ന വാകമരം ഒടിഞ്ഞു വീണത്. കല്ലേലിഭാഗം ഇടക്കുളങ്ങര ശ്രീമഹാദേവ വീട്ടില്‍ നിന്ന തെങ്ങിനു മുകളിലേക്കാണ് വാകമരം വീണത്. വാകമരവും തെങ്ങും കൂടി ഇടക്കുളങ്ങര കാവിന്റെ കിഴക്കതില്‍ രമാനാണുവിന്റെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. വീടിന്റെ പാരപ്പറ്റ്, ചിമ്മിനി, സിറ്റൗട്ട്, ശുചിമുറി എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.(ബൈറ്റ്) മരം മുറിച്ചു നീക്കണമെന്ന് കേരളാ ഫീഡ്‌സ് അധികൃതരോട് വീട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ദീര്‍ഘനാളായി മരം അപകടാവസ്ഥയിലായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.

Advertisement