തഴവയിലെ കേബിൾ അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ

കരുനാഗപ്പള്ളി: തഴവയിൽ ലോറിവലിച്ചു പൊട്ടിച്ച കേബിളില്‍ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.
ലോറിയും കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു. ലോറിയുടമയും സ്റ്റേഷനിൽ ഹാജരായി. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്ത് പോലീസ് കേസ്സെടുത്തത് അപകടം നടന്ന് 27 മണിക്കൂറിന് ശേഷമാണ്.

തഴവ – കൊച്ച് കുറ്റിപ്പുറത്താണ് കാഴ്ചക്കാരെ നടുക്കിയ സംഭവം ശനി പകല്‍ രണ്ടരയോടെ നടന്നത്.
കെ . ഫോൺ കേബിളിലാണ് വഴിയോരത്ത് നിര്‍ത്തിയ സ്കൂട്ടർ യാത്രിക കുരുങ്ങി തെറിച്ചു വീണത്. താഴ്ന്ന് കിടന്ന കേബിൾ തടി കയറ്റിവന്ന ലോറിയിൽ തട്ടി പൊട്ടി കുരുങ്ങി അത് സ്കൂട്ടർ യാത്രികയെ ചുറ്റിവരിഞ്ഞാണ് അപകടം തഴവ സ്വദേശി സന്ധ്യയാണ് അപകടത്തിൽ പെട്ട് മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. രണ്ട് ആഴ്ചയിലെ നിരീക്ഷണത്തിൽ തുടരുകയാണ് സന്ധ്യ. കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറിയ ശേഷം വാഹനത്തില്‍ കയറിയ സന്ധ്യ അതുവഴിപോയ ട്രയിലര്‍ലോറി തട്ടി പൊട്ടിയ കേബില്‍ വലിച്ചുകൊണ്ടുപോവുകയും ഉയര്‍ത്തി എറിയുകയുമായിരുന്നു. പത്തടിയോളം ഉയര്‍ന്ന് തെറിച്ചുവീണ യുവതിയുടെ മുകളിലേക്ക് സ്കൂട്ടര്‍ വീഴുന്ന കാഴ്ച നാട്ടുകാരെ സ്തബ്ധരാക്കി.

Advertisement