കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചവറ: കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവസമാപനത്തിനിടെ തിരക്കിൽപ്പെട്ട് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിരക്കിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. പുലർച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തുകയും ഇതിനിടെയുണ്ടായ തിരക്കിൽ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തിൽപെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുരുഷൻന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊറ്റംകുളങ്ങര.

Advertisement

1 COMMENT

Comments are closed.