ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നേഴ്‌സിനെയും മർദിച്ചു

ഇടുക്കി. ഏലപ്പാറയിൽ ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നേഴ്‌സിനെയും മർദിച്ചു. ബോണമി സ്വദേശി സോമനാണ് മർദിച്ചത്
മദ്യപിച്ചെത്തിയ സോമൻ ഡോക്ടറെയും നേഴ്‌സിനെയും അസഭ്യം പറയുകയും പിന്നീട് മർദിക്കുകയുമായിരുന്നു.
ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്  നേഴ്സ് അലോൻസിയ  എന്നിവർക്കാണ് മർദനമേറ്റത്
രാത്രി എട്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
മർദനമേറ്റ ഡോക്ടറും നേഴ്‌സും  പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മർദ്ദന ശേഷം രക്ഷപ്പെട്ട പ്രതിയെ  പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്

Advertisement