നടുങ്ങും വിഡിയോ, തഴവയില്‍ ലോറിവലിച്ചു പൊട്ടിച്ച കേബിളില്‍ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

തഴവ. ലോറിവലിച്ചു പൊട്ടിച്ച കേബിളില്‍ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ഗുരുതര പരിക്ക്. കെ . ഫോൺ കേബിളിലാണ് വഴിയോരത്ത് നിര്‍ത്തിയ സ്കൂട്ടർ യാത്രിക കുരുങ്ങി തെറങിച്ചു വീഴുകയായിരുന്നു. തഴവ – കൊച്ച് കുറ്റിപ്പുറത്താണ് കാഴ്ചക്കാരെ നടുക്കിയ സംഭവം ഇന്നലെ പകല്‍ രണ്ടരയോടെ നടന്നത്. താഴ്ന്ന് കിടന്ന കേബിൾ തടി കയറ്റിവന്ന ലോറിയിൽ തട്ടി പൊട്ടി കുരുങ്ങി അത് സ്കൂട്ടർ യാത്രികയെ ചുറ്റിവരിഞ്ഞാണ് അപകടം  തഴവ സ്വദേശി സന്ധ്യയാണ് അപകടത്തിൽ പെട്ട് മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറിയ ശേഷം വാഹനത്തില്‍ കയറിയ സന്ധ്യഅതുവഴിപോയ ട്രയിലര്‍ലോറി തട്ടി പൊട്ടിയ കേബില്‍ വലിച്ചുകൊണ്ടുപോവുകയും ഉയര്‍ത്തി എറിയുകയുമായിരുന്നു. പത്തടിയോളം ഉയര്‍ന്ന് തെറിച്ചുവീണ യുവതിയുടെ മുകളിലേക്ക് സ്കൂട്ടര്‍ വീഴുന്ന കാഴ്ച നാട്ടുകാരെ സ്തബ്ധരാക്കി. പലയിടത്തും റോഡില്‍ വലിച്ചിരിക്കുന്ന കേബിളിന് ഇത്തരത്തില്‍ ഒരു അപകടമുണ്ടാകുമെന്നത് പുതിയ പ്രശ്നമാണ്.

Advertisement