വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി. ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.അച്ചക്കട കാട്ടേഴത്ത് എബി -അമലു ദമ്പതികളുടെ മകൾ ആമി എൽസ(5) ആണ് മരിച്ചത്.മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാനും കെ എസ് ആർ റ്റി സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.വാഹനമോടിച്ചിരുന്ന എബി, ഭാര്യ അമലു,മകൻ എയ്ഡൻ,എബിയുടെ മാതാപിതാക്കളായ തങ്കച്ചൻ,മോളി എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം നടന്നത്. കമ്പത്തിന്ന് കട്ടപ്പനയിലേക്ക് വന്ന   ബസിലേക്ക് വാൻ ഇടിച്ച് കയറുകയായിരുന്നു

Advertisement