പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്  സൈനികർക്കൊപ്പം സിയാച്ചിനില്‍ ഹോളി ആഘോഷിച്ചു

സിയാച്ചിന്‍.പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്  സൈനികർക്കൊപ്പം ഹോളി ആഘോഷിച്ചു. സിയാച്ചിനിലെ  സൈനിക ക്യാമ്പിൽ എത്തിയാണ് പ്രതിരോധമന്ത്രി ഹോളി ആഘോഷിച്ചത്.ലഡാകിൽ എത്തിയ അദ്ദേഹത്തെ ലെഫ്റ്റനൻ്റ് ഗവർണർ ബ്രിഗേഡിയർ ബി ഡി മിശ്ര സ്വീകരിച്ചു.വീരമൃത്യു വരിച്ച  സൈനികർക്ക്  ആദരവ് അർപ്പിച്ച ശേഷമാണ്  പ്രതിരോധമന്ത്രി ഹോളി ആഘോഷത്തിൽ പങ്കെടുത്തത്.കാരക്കോറം പർവതനിരകളിൽ ഏകദേശം 20,000 അടി ഉയരത്തിലുള്ള സിയാച്ചിൻ ഗ്ലേസിയർ ലോകത്തിലെ ഏറ്റവും ഉയർന്ന സൈനിക മേഖലയായി കൂടിയാണ് അറിയപ്പെടുന്നത്.ഹോളി ആഘോഷത്തിനു പുറമേ ചില സൈനിക തല ചർച്ചകളിലും പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്   ഭാഗമായേക്കും

Advertisement