വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

കരവാളൂർ. ബഥേൽ മാർത്തോമ പള്ളിക്ക് മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഓശാന  കഴിഞ്ഞ്  ഇറങ്ങിയവരുടെ ദേഹത്തേക്ക് ഒരു കാർ ഇടിച്ചു കയറുകയായിരുന്നു.
കുരിയിലംമുകൾ മുതിര വിളയിൽ ഫിലിപ്പ് (57), പൊയ്ക മുക്കിൽ ഷൈനി (36), ഷൈനിയുടെ 3 വയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്.
തലക്ക് പരിക്കേറ്റ ഫിലിപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ   താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement