ഡൽഹിയിൽ വൻ ഹവാല പണ വേട്ട


ന്യൂഡെല്‍ഹി. ഡൽഹിയിൽ വൻ ഹവാല പണ വേട്ട..പോലീസ് മൂന്നു കോടി രൂപ പിടികൂടി.
ഡൽഹി കണ്ടോൺമെന്റിന് സമീപം ദേശീയ പാത, 48ലെ ഝരേര മേൽപ്പാലത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഹവാല പണം പിടികൂടിയത്.4 പേരെ അറസ്റ്റ് ചെയ്തു.
ഇവർ സഞ്ചാരിച്ചിരുന്ന 2 ബൈക്കുകളുംപോലീസ് പിടിച്ചെടുത്തു. മുഹമ്മദ് എന്നയാളുടെ താണ് പണം എന്ന് അറസ്റ്റിലായവർ പോലീസിനെ അറിയിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പണം പിടികൂടിയത്. വിവരങ്ങൾ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയതായി പോലീസ് വ്യക്തമാക്കി.

Advertisement