ഉത്തരവ് അകത്തുനിന്ന്,ഇഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി കെജ്‌രിവാൾ

ന്യൂഡെല്‍ഹി . മദ്യനയ അഴിമതികേസിൽ ഇഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി  ഇറക്കിയത്. കേജ്രിവാളിന്റെ പശ്ചാത്തലത്തിൽ തുടർന്നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ ആം ആദ്മി പാർട്ടിയുടെ നിർണായകയോഗം ഡൽഹിയിൽ ചേരുന്നു. അറസ്റ്റിനെതിരെ ഇന്നും ഡൽഹിയിൽ ആം ആദ്മി പാർട്ടി തകർ പ്രതിഷേധിച്ചു. കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യ മുന്നണിയുടെ സംയുക്ത വാർത്താസമ്മേളനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക്.

ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ്, ഇ ഡി കസ്റ്റഡിയിൽ നിന്നുള്ള ആദ്യ ഉത്തരവ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നത്.കസ്റ്റഡിയിൽ ഭരണം തുടരാൻ സാധിക്കുമോ ചോദ്യം ബിജെപി ഉയർത്തുന്നതിനിടെയാണ് കെജ്രിവാളിന്റെ അസാധാരണ നടപടി.

ഡൽഹിയിലെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ടാങ്കറുകൾ വിന്യസിക്കാൻ ആവശ്യപ്പെട്ടാണ് അതിഷിക്ക് അയച്ച കുറിപ്പ്. ഡൽഹി ജനതയ്ക്ക് വേണ്ടി കെജ്രിവാൾ തുടർന്നും പ്രവർത്തിക്കുമെന്ന് അതിഷി.


കേജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ  ആം ആദ്മി പാർട്ടി നിർണായക യോഗം ചേർന്നു.പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് ന്റെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ നേതാക്കളും എംഎൽഎമാരും  കൗൺസിലർമാരും  പങ്കെടുത്തു.മുഖ്യമന്ത്രി യുടെ അറസ്റ്റിനു  സമരപരിപാടികളും ഭരണനിർവഹണവും തീരുമാനിക്കാൻ ആണ് യോഗം.മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെ ആം ആദ്മി പ്രാർട്ടി പ്രവർത്തകർ ഇന്നും പ്രതിഷേധിച്ചു.
കെജ്രിവാളിനെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ മുന്നണി സംയുക്ത വാർത്താ സമ്മേളനം വിളിച്ചു.

Advertisement