കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു

Advertisement

കൊല്ലം. മടത്തറയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരണപെട്ടു.മടത്തറ മല്ലശേരി, മുല്ലശേരി വീട്ടിൽ 26വയസ്സുള്ള അൽത്താഫ് ആണ് മരിച്ചത്.12മണിയോടെ കൂടി അൽത്താഫിന്റെ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറ്റിൽ ആട്ടിൻകുട്ടി വിഴുകയായിരുന്നു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അൽത്താഫിനു ഓക്സിജൻ കിട്ടാതെ കിണറ്റിനുള്ളിലേക്കും വീഴുകയായിരുന്നു.

കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്.അപ്പോഴത്തെക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പിനിയിൽ ജോലി നോക്കി വരുകയാണ്. ഇന്നലെയാണ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയത്

Advertisement