ഹാശിമി സനദ് ദാന സമ്മേളനത്തിന് തുടക്കമായി

കൊല്ലം: ഹാശിമി നാലാം സനദ് ദാന സമ്മേളനത്തിന് തുടക്കമായി. 22ന് സമാപിക്കും.
ഐ.സി.എസ് താജുൽ ഉലമ ശരീഅത്ത് കോളേജിൽ നിന്നും ആലപ്പുഴ ഹാശിമിയ്യ ശരീഅത്ത് കോളേജിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയ 147 പേർക്കാണ് ശാസ്താംകോട്ട ഐസിഎസിൽ നടക്കുന്ന സമ്മേളനത്തിൽ ഹാശിമി ബിരുദം നൽകുന്നത്.

“വിദ്യ യാണ് വിപ്ലവം” റാലിയോനുബന്ധിച്ച് സയ്യിദ് ഖലീൽ റഹ്മാൻ ഹാശിമി തങ്ങൾ പതാക ഉയർത്തി. ഇന്ന് (വെള്ളി) വൈകിട്ട് 7ന് (ഓൺലൈൻ) മദനീയം ആത്മീയ മജ്‌ലിസ് അബ്ദല്ലത്തീഫ് സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. സയ്യിദ് അക്ബർ തങ്ങൾ,സയ്യിദ് ഹബീബുർറഹ്മാൻ തങ്ങൾ, സാദിഖ് അസ്ഹരി പെരിന്താറ്റിരി, ഇശൽ വിരുന്നിന് നേതൃത്വം നൽകി. നാളെ (ശനി) വൈകുന്നേരം 3ന് പരിസ്ഥിതി സമ്മേളനം എസ് നൗഷാദ് മന്നാനിയും 7ന് സ്ഥാന വസ്ത്ര വിതരണം സയ്യിദ് പി എം എസ് തങ്ങൾ വടുതലയും ഉദ്ഘാടനം ചെയ്യും. 22 ന് ഉച്ചയ്ക്ക് 2ന് ദസ്സ്താർബന്ദി യും വൈകുന്നേരം 4ന് 147 യുവ പണ്ഡിതന്മാർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹാശിമി ബിരുദവും വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ 10 വിദ്യാർത്ഥികൾക്ക് ഹാഫിസ് സനദും നൽകും തുടർന്ന് സനദ് ദാന പ്രഭാഷണം നടത്തും.

ഷിഹാബുദ്ദീൻ അഹ്ദൽ മത്തന്നൂർ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.സി.എസ് ജനറൽ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി അധ്യക്ഷത വഹിക്കും. പി എ ഹൈദറൂസ് മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും. എം എ അബ്ദുറഷീദ് മദനി ആമുഖ പ്രഭാഷണം നടത്തും. നാസിമുദ്ദീൻ ബാഫഖി തങ്ങൾ, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, എച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, എ സെയ്ഫുദ്ദീൻ ഹാജി, ഡോഃ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, നേമം സിദ്ദീഖ് സഖാഫി, എ താഹാ മുസ്ലിയാർ, നിസാമുദ്ദീൻ ഫാളിലി, പെരിങ്ങാട് ഉസ്താദാ അബൂ മുഹമ്മദ് ഇദ്രീസ് ശാഫി, പി എം സെയ്തലവി ദാരിമി, ഹുസൈൻ സഖാഫി ബീമാപള്ളി,വൈ എ സമദ്, പി എം ഷാഹുൽ ഹമീദ്, എച്ച് ഖാദർ കുട്ടി, എ അബ്ദുറഷീദ്, പി എ ഖാജാ സംബന്ധിക്കും

Advertisement