ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പുനർനിർമ്മാണത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

കരുനാഗപ്പള്ളി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പുനർനിർമ്മാണത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. പൊളിക്കുന്നകെട്ടിടത്തിന്‍റെ ഷേയ്ഡ് തകര്‍ന്നാണ് അപകടം.

അന്യസംസ്ഥാന തൊഴിലാളിയായ കമാല്‍ തിസയിനെ ആണ് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ൈഹവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ പൊളിക്കുകയും പുനർനിർമ്മാണം നടത്തുന്നതിനിടയിലുമാണ് സംഭവം.

കരു: സിപിഐ ഓഫീസിനു സമീപത്തെ നിർമ്മാണത്തിനിടയിലായിരുന്നു അപകടം. പുനർനിർമ്മാണത്തിൻ്റെ ഭാഗമായി സമീപത്തെ ബ്ലോക്ക് നിർമ്മാണ കമ്പനിയിൽ നിന്നും കൊണ്ടുവന്ന ബ്ലോക്കുകൾ പഴയ ബിൽഡിംഗിൻ്റെ ഷെയ്ഡ് സ്ലാബിൽ ഇറക്കി വെക്കുന്നതിനിടയിൽ അമിതഭാരം മൂലം ഷെയ്ഡ് മറിയുകയായിരുന്നു.