ശാസ്താംകോട്ട: മീൻമുള്ള് തൊണ്ടയിൽ തറച്ച് വിഷമാവസ്ഥയിലായ വയോധിക തുടര്‍ ചികില്‍സയില്‍ മരണപ്പെട്ടു. വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്മയിൽ കുട്ടിയുടെ ഭാര്യ നബീസാ ബീവി (78) ആണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ഇവരുടെ തൊണ്ടയിൽ മീൻമുള്ള് തറച്ചിരുന്നു.ഇത് മൂലമുള്ള അസ്വസ്ഥതയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് രണ്ട് ഓപ്പറേഷൻ നടത്തി. ഇതേ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ മൂലം പിന്നീട് മരണപ്പെടുകയായിരുന്നു. ഖബറടക്കം കഴിഞ്ഞു. മക്കൾ: നദീറ ബീവി ,സലിം [സൗദി ] . അബ്ദുൽ സലാം ,നസീമ, ലത്തീഫ് . ഷാജഹാൻ [സൗദി ] ഹാരീസ് .
മരുമക്കൾ. ജമാലുദീൻ കുഞ്ഞ് . പാരിഷാ ബീവി . [ കുടുംബ കോടതി ചവറ ] . ജമീലാബീവി .അബ്ദുൽ സലാം . റംലാ ബീവി . ഷജീല . ഷാഹിന.