ശൂരനാട് രാത്രി പോസ്റ്റില്‍ ബൈക്കിടിച്ച് തെറിച്ചു തോട്ടില്‍വീണ യുവാവ് മരിച്ചു

ശൂരനാട് വടക്ക്. ദേശീയ പാതയില്‍ ആനയടിയില്‍ രാത്രി ബൈക്ക് സൈന്‍ബോര്‍ഡിലിടിച്ച് തോട്ടില്‍ വീണ് യുവാവ് മരിച്ചു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസില്‍ രതീഷ്(39)ആണ് മരിച്ചത്. ബൈക്കില്‍ കണ്ണമത്ത് സഹോദരിയുടെ വീട്ടിലേക്കു വരുംവഴിയാണ് അപകടം. മഴയില്‍ കാഴ്ചമങ്ങി പോസ്റ്റിലിടിച്ച് തെറിച്ചതാണെന്ന് കരുതുന്നു.

ബൈക്ക് കിടക്കുന്നതു കണ്ട് പരിസരവാസികളായ ചിലര്‍ പരിസരത്ത് അന്വേഷിച്ചപ്പോളാണ് കൈത്തോട്ടില്‍ ഒഴുക്കുവെള്ളത്തില്‍ മുങ്ങിയ നിലയില്‍ രതീഷിനെ കണ്ടെത്തിയത്. ശാസ്താംകോട്ടയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നതും മരണകാരണമായിരിക്കാമെന്ന് പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ. സോണി, മകന്‍.അക്ഷയ്‌

Advertisement