കരുനാഗപ്പള്ളി.യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തഴവ വില്ലേജില്‍ തെക്കുമുറി മേക്ക് കോട്ടയ്ക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദ് ലബ്ബ് മകന്‍ ഷാനവാസ് (60) ആണ് പോലീസ് പിടിയിലായത്.

ഇയാള്‍ സമീപവാസിയായ ബൈജു എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബൈജുവിന്‍റെ ഭാര്യാ മാതാവും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തി അവരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ബൈജുവിന്‍റെ വീട്ടിലെത്തി. പിന്നാലെയെത്തിയ പ്രതി തുടര്‍ന്നും അസഭ്യവര്‍ഷം നടത്തിയതിനെ ബൈജൂ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ബൈജുവിന്‍റെ കഴുത്തിനും ഇടത് ഭുജത്തിലും കുത്തി പരിക്കേല്‍പ്പിക്കു കയായിരുന്നു. തുടര്‍ന്ന് പ്രതിയെ വട്ടപ്പറമ്പ് നിന്നും പോലീസ് പിടികൂടി.
കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടര്‍, രഘുകുമാര്‍, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, പ്രമോദ്, ലത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here