2026 ഫെബ്രുവരിയിലെ കെ ടെറ്റ് വിജ്ഞാപന പ്രകാരം ഓഗസ്റ്റ് 8, 9 തീയതികളില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ സര്‍വീസിലുള്ള അധ്യാപകര്‍/അനധ്യാപകര്‍ എന്നിവര്‍ക്കായി നടത്തിയ പ്രത്യേക കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 5 മുതല്‍ 7 വരെ രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് വരെ കൊട്ടാരക്കര ഡയറ്റ് ഹാളില്‍ നടത്തും. പരിശോധനാ സമയക്രമം: കാറ്റഗറി ഒന്നും രണ്ടും: ഒക്ടോബര്‍ അഞ്ചിന്, കാറ്റഗറി മൂന്ന് ഒക്ടോബര്‍ ആറിന്, കാറ്റഗറി നാല് ഒക്ടോബര്‍ ഏഴിന്. ഹാള്‍ടിക്കറ്റിന്റെ അസലും പകര്‍പ്പും സര്‍വീസ് ബുക്കിന്റെ യോഗ്യത തെളിയിക്കുന്ന പേജിന്റെയും മുന്‍പേജിന്റെയും പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. അല്ലാത്തപക്ഷം എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 0474-2454763.































