കൊല്ലം. ജില്ലയിൽ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത് 50 കോടി രൂപ.ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ട്രേഡിങ്ങി ന്റെ മറവിലുമാണ് ജില്ലയിലെ സൈബർ തട്ടിപ്പുകളെന്ന് പോലീസ്.ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത് 50 കോടി രൂപ.മുവായിരത്തിൽ അധികം പരാതികളാണ് 1 വർഷത്തിനിടെ ലഭിച്ചത്.
11 കോടി രൂപ പൊലീസ് തിരികെ പിടിച്ചു. ജോലി വാഗ്ദാനം ചെയ്‌തുള്ള തട്ടിപ്പിൽ സംസ്‌ഥാനത്താകെ മൂവായിരത്തിൽ അധികം വനിതകൾ ഇരകളായെന്ന് പൊലീസിന്റെ കണക്ക്.
ഫോട്ടോകൾ മോർഫ് ചെയ്ത തട്ടിപ്പ് കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായവരിൽ 32 ശതമാനവും മുതിർന്ന പൗരന്മാർ.കുണ്ടറ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിൽനഷ്ടമായത് 1.62 കോടി രൂപ.
ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് കൂടുതൽപ്പേരെയും തട്ടിപ്പിന് ഇരയാക്കുന്നത്.
































