29.7 C
Kollam
Saturday 3rd October, 2026 | 02:28:08 PM
Home News Local കടന്നല്‍ കുത്തേറ്റ റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചു

Advertisement

കൊല്ലം: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ചു. കടയ്ക്കല്‍ പുതുക്കോണം ശ്രീപത്മത്തില്‍ വിജയനാണ് (72) മരിച്ചത്. കഴിഞ്ഞ 27ന് ആണ് കാടുവെട്ടി വൃത്തിയാക്കുന്നതിനിടയില്‍ വിജയന് കടന്നല്‍ കുത്തേറ്റത്. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു.