27.4 C
Kollam
Thursday 13th August, 2026 | 03:04:39 PM
Home News Local ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് 20ലക്ഷം കൊള്ളനടത്തിയ അതേ മുക്കില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് വസീഫ്...

ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് 20ലക്ഷം കൊള്ളനടത്തിയ അതേ മുക്കില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് വസീഫ് മടങ്ങി, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ പോലും ഞങ്ങള്‍ കണ്ടിട്ടില്ലെന്ന് കോട്ടേക്കാര്‍

ശാസ്താംകോട്ട. ആരും ചോദിച്ചില്ല,ഒന്നും പറഞ്ഞുമില്ല. ഡിവൈഎഫ്ഐ നേതാവ് പഞ്ചായത്തില്‍ കൊള്ളനടത്തി 20ലക്ഷത്തിലേറെ രൂപ കവര്‍ന്ന കേസ് തലക്കുമീതേ നില്‍ക്കുമ്പോള്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ശാസ്താംകോട്ടയിലെത്തി കൂളായി മടങ്ങി.

കുന്നത്തൂരിലെ സിപിഎം നേതാക്കളായ മുന്‍ എംപി കെ സോമപ്രസാദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായിരുന്ന പികെ ഗോപന്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും പഞ്ചായത്ത്മുന്‍പ്രസിഡന്റും ഇപ്പോഴത്തെ സിപിഎം ഏരിയാ സെക്രട്ടറിയുമായ ടി ആര്‍ ശങ്കരപ്പിള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ആഗോള ദേശീയ സംസ്ഥാന പ്രശ്നങ്ങള്‍ ആവോശത്തോടെ ഉന്നയിച്ച് വേദിയില്‍ നടന്ന പ്രസംഗങ്ങളില്‍ സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ച ഡിവൈഎഫ്ഐ നേതാവ് പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ എബിന്‍ കെ ഷിബു നടത്തിയ 20ലക്ഷത്തിന്‍റെ കൊള്ളയുടെ ഒരു വരിപോലും ആരും പറഞ്ഞില്ല. അല്ലെങ്കിലും അയാളെ സംഘടന പുറത്താക്കി കഴിഞ്ഞല്ലോ.

എന്തായാലും വേദിയിലേക്ക് മാര്‍ച്ച് നടത്താനും സംസ്ഥാന അധ്യക്ഷനോട് ചോദ്യം ചോദിക്കാനുമുള്ള ആംപിയര്‍ ഒന്നും ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലെന്ന് നേതാക്കള്‍ക്കറിയാം, അതാണല്ലോ ധൈര്യമായി അതേ മുക്കില്‍ സമ്മാനദാന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എത്തിയത്. വസീഫ് വലിയകാര്യങ്ങള്‍ പറഞ്ഞ് കൂളായി മടങ്ങി, മറ്റേ നേതാവിനെ ജോലിക്ക് നിയോഗിച്ച നേതാക്കളെല്ലാം സമാധാനമായി വീട്ടിലേക്ക് മടങ്ങി. ജയിലില്‍ കിടന്ന് ടെന്‍ഷനടിച്ച അബിനുമാത്രമേ അല്‍പം ഡിസ്റ്റര്‍ബന്‍സ് ആയുള്ളൂ എന്ന് കേള്‍ക്കുന്നു. ഇനി നാളെ പാവം നാട്ടുകാരെ ബുദ്ധിമുട്ടിച്ച് ഷോ കാണിക്കാന്‍ കാണ്‍ഗ്രസ് അടക്കം എല്ലാവരും ഇറങ്ങുന്നുണ്ട് ജാഗ്രതൈ.