27.3 C
Kollam
Wednesday 24th June, 2026 | 07:45:52 PM
Home News Local ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോ എന്ന സ്വപ്നം പോയി, ഇനി ഭരണിക്കാവിന്‍റെ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്നം...

ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോ എന്ന സ്വപ്നം പോയി, ഇനി ഭരണിക്കാവിന്‍റെ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്നം യാഥാര്‍ഥ്യമാകും

Advertisement

ശാസ്താംകോട്ട. ഭരണിക്കാവിന്‍റെ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്നം യാഥാര്‍ഥ്യമായേക്കും. കെഎസ്ആര്‍ടിസി ഓപ്പറേറ്റിംങ് സെന്‍റര്‍ ഭരണിക്കാവില്‍ അനുവദിക്കാന്‍ നടപടി നീക്കിയതായി ഉല്ലാസ് കോവൂര്‍ എംഎല്‍എ പറഞ്ഞു.

വര്‍ഷങ്ങള്‍ മുമ്പ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയില്‍ ബസ് സ്റ്റേഷന്‍ അനുവദിച്ചതാണ്. അന്ന് അതിനെതിരെ ഭരണിക്കാവിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍ർകി. ഡിപ്പോ സ്ഥാപിച്ചാല്‍ തടാകം മലിനമാകുമെന്ന പേരിലായിരുന്നു പോരാട്ടം. ഇതായിരുന്നു ഡിപ്പോ വൈകാനും എന്നേക്കുമായി അത് ഇല്ലാതാകാനുമിടയാക്കിയത്. ശാസ്താംകോട്ട പഞ്ചായത്തും വ്യാപാരികളും അടക്കമുള്ള എതിര്‍കക്ഷികള്‍ ഡിപ്പോ താലൂക്കാസ്ഥാനത്ത് വേണമെന്ന് വാദിച്ചു. ഡിപ്പോയ്ക്ക് ഒപ്പം ഗാരിജ് നിര്‍മ്മിക്കില്ലെന്നും ഗാരിജിന് വേറെ സ്ഥലം നല്‍കുമെന്നും പഞ്ചായത്ത് അറിയിച്ചു. ഗാരിജിന് മനക്കര മണ്ണെണ്ണമുക്കില്‍ വേറേ സ്ഥലം വാങ്ങി നല്‍കി. അങ്ങിനെ ശാസ്താംകോട്ടയില്‍ ഡിപ്പോ തുടങ്ങാമെന്ന് കോടതി വിധിച്ചു. പക്ഷേ അപ്പോഴേക്കും കെഎസ്ആര്‍ടിസി ഒരുപാട് ക്ഷീ ണിച്ചുപോയിരുന്നു. 2007ല്‍ ഡിപ്പോ തുടങ്ങിയെങ്കിലും സൗകര്യങ്ങള്‍ വിപുലീകരിക്കാതെ അത് അവസാനിക്കുകയായിരുന്നു. വ്യാപാരികള്‍ 5 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം,എംപിയും എംഎല്‍എയും ചേര്‍ന്ന് വിപുലമാക്കിയ ഷെല്‍ട്ടറും പുതിയ ഗാരിജിനായി വാങ്ങിയ ഭൂമിയും നിര്‍മ്മിച്ച കെട്ടിടവും എല്ലാം കുന്നത്തൂരിന്‍റെ എഴുമ്പേറ്റമില്ലായ്മയുടെ ദൃഷ്ടാന്തമായി തുടര്‍ന്നു, ഇപ്പോള്‍ ഡിപ്പോ മറ്റ് പല ആവശ്യങ്ങള്‍ക്കായി പകുത്തുപോയി. ഓപ്പറേറ്റിംങ് സെന്‍ററിന് ഭരണിക്കാവിലാണ് സാധ്യതയെന്ന് എംഎല്‍എ പറഞ്ഞു

ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോ തുടങ്ങിയകാലം

ഭരണിക്കാവില്‍ മുസിലിയാര്‍ പാടത്ത് അന്ന് ഡിപ്പോക്കുവേണ്ടി ആവശ്യമുന്നയിച്ച സ്ഥലത്താണ് പിന്നീട് പഞ്ചായത്തുവക ബസ് സ്റ്റാന്‍ഡ് വന്നത്. അതിന്‍റെ നാഥനില്ലാത്ത അവസ്ഥക്കു പരിഹാരമായി ഒരു കെഎസ്ആര്‍ടിസി ഓപ്പറേറ്റിംങ് സെന്‍റര്‍ കൂടി അനുവദിക്കുമെന്നാണ് ഉല്ലാസ് കോവൂര്‍ എംഎല്‍എ പറയുന്നത്. സ്വകാര്യ ബസുകളഉം കെഎസസ്ആര്‍ടിസിയും എത്തുന്ന കേന്ദ്രമായി വടക്കന്‍ജില്ലകളിലെ ബസ് സ്റ്റാന്‍ഡുകള്‍പോലെ ഇത് വികസിപ്പിക്കാം.

സംസ്ഥാന ബഡ്ജറ്റിന്റെ ഭാഗമായി നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിന്റെ അധികത്തുകയിൽ ശാസ്താംകോട്ട ഗവ.താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിച്ച് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുവാൻ 5 കോടി രൂപാ അനുവദിച്ചിട്ടുണ്ട് എന്ന് എംഎല്‍എ പറഞ്ഞു. പടിഞ്ഞാറെ കല്ലട കെ.എസ്.ഇ.ബി സബ്ബ് ഡിവിഷൻ, കാരാളിമുക്ക് – ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് നിർമ്മാണം, ഭരണിക്കാവ് ബസ് സ്റ്റാൻഡ് & കെ.എസ്.ആർ.റ്റി.സി ഓപ്പറേറ്റിംഗ് സെന്റർ നിർമ്മാണം, ചിറ്റുമല ചിറ ടൂറിസം പദ്ധതി, പോരുവഴി നരിച്ചിറ/ ബംഗ്ലാവ് വെസ്റ്റ് കുടിവെള്ള പദ്ധതി നവീകരണം, ശൂരനാട് തെക്ക് കൂവളക്കുറ്റി പാലവും, അനുബന്ധ റോഡും, പോരുവഴി ദേവഗിരി – ഗണേശ വിലാസം റോഡ് പുനർ നിർമ്മാണം എന്നിവയും ബഡ്ജറ്റ് അധിക തുകയിൽ ടോക്കണായി അനുവദിക്കപ്പെട്ടു.

ബഡ്ജറ്റ് അധിക തുകയിലും കുന്നത്തൂരിന് വികസന പദ്ധതികൾ നേടിയെടുത്ത ഉല്ലാസ് കോവൂർ എം.എൽ.എ യെ യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എസ്.സുഭാഷ്, കൺവീനർ ആയിക്കുന്നം അസീസ് എന്നിവർ അഭിനന്ദിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here