Home News Local തോൽവി ഉറപ്പായിരുന്നെങ്കിലും കുഞ്ഞുമോന് ഇല്ലാത്ത ജനകീയത ചാർത്തി കൊടുത്തു മല്‍സരിപ്പിച്ചെന്ന് സിപിഎം,മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിമതി, ജില്ലാ...

തോൽവി ഉറപ്പായിരുന്നെങ്കിലും കുഞ്ഞുമോന് ഇല്ലാത്ത ജനകീയത ചാർത്തി കൊടുത്തു മല്‍സരിപ്പിച്ചെന്ന് സിപിഎം,മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിമതി, ജില്ലാ കമ്മിറ്റിയുടെ കുത്തിത്തിരിപ്പ്, വിമര്‍ശനങ്ങള്‍ രൂക്ഷം

Advertisement

ശാസ്താംകോട്ട. ഭരണത്തുടർച്ച ഉണ്ടായാൽ കുന്നത്തൂരിനു മന്ത്രിയെ കിട്ടിയാലോ എന്ന ആശങ്കയിലാണ് സീറ്റ് ഏറ്റെടുക്കാൻ പാർട്ടി ജില്ലാ നേതൃത്വം മടി കാണിച്ചതെന്ന് സിപിഎം കുന്നത്തൂർ ഏരിയ കമ്മിറ്റി യോഗത്തിൽ വി മർശനം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അഴിമതിയുടെ കൂത്തരങ്ങ് ആയിരുന്നു, തെളിവുകൾ ഉയർത്തിക്കാട്ടി അംഗങ്ങള്‍. പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും നിയമനം പ്രതി സന്ധിയിലായതോടെ ജില്ലാ സെക്രട്ടറിയുടെ കത്തുമായി സമീപിച്ച 17 യുവാക്കൾക്കാണ് വിചിത്രമായ അനുഭവം ഉണ്ടായതെന്ന വെളിപ്പെടുത്തലും വന്നു

ആവശ്യം കേൾക്കാൻ പോലും ആദ്യം തയാറാകാതിരുന്ന പൊളി റ്റിക്കൽ സെക്രട്ടറി പിന്നീട് വഴിവി ട്ട രീതിയിൽ ഇടപെട്ടെന്നാണ് പരാതി. 7 ലക്ഷം രൂപ വീതം കോഴ വാങ്ങിയാണ് ഇവരെ സർവീസിൽ കയറ്റിയതെന്നും ഇതിൽ ഉൾപ്പെട്ട കുന്നത്തൂർ ഏരിയയി ലെ പാർട്ടി കുടുംബാംഗമായ യുവാവിന്റെ അനുഭവം തെളിവുകൾ സഹിതം വിശദീകരിച്ച് അംഗങ്ങൾ തുറന്നടിച്ചു. പരാതി ഗൗരവകരമാണെന്നും ഇത് പരിശോധിക്കുമെന്നും കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സമിതിയംഗം വി.ജോയി എംഎൽഎ പറഞ്ഞു ഭരണത്തുടർച്ച ഉണ്ടായാൽ കുന്നത്തൂരിനു മന്ത്രിയെ കിട്ടിയാലോ എന്ന ആശങ്കയിലാണ് സീറ്റ് ഏറ്റെടുക്കാൻ പാർട്ടി ജില്ലാ നേതൃത്വം മടി കാണിച്ചത്.

തോൽവി ഉറപ്പായിരുന്നെങ്കിലും കോവൂര്‍ കുഞ്ഞുമോന് ഇല്ലാത്ത ജനകീ യത ചാർത്തി കൊടുത്താണ് മത്സരിപ്പിച്ചത്. മണ്ഡലത്തിലെ കനത്ത തോൽവിയുടെ പ്രധാന ഉത്തരവാദിത്തം ജില്ലയിൽ നിന്നു ള്ള മന്ത്രിക്കും ജില്ലാ-സംസ്ഥാനസെക്രട്ടറിമാർക്കും മുഖ്യമന്ത്രിക്കുമാണ്. മണ്ഡലം തിരഞ്ഞെടു പ്പ് കമ്മിറ്റി നിരുത്തരവാദപരമാ യാണു പ്രചാരണത്തിൽ ഇടപെ ട്ടത് തിരഞ്ഞെടുപ്പ് ഫണ്ട് പിരിവി ന്റെ മറവിൽ നടന്ന തിവെട്ടിക്കൊ ള്ള പരിശോധിക്കപ്പെടണം. എൻ്റെ തല എൻ്റെ ഫുൾ ഫിഗർ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ വും തലയിൽ നിന്നും കിളി പറ ന്ന തരത്തിലുള്ള പാർട്ടി സം സ്‌ഥാന സെക്രട്ടറിയുടെ വർത്ത മാനങ്ങളും ജനങ്ങൾ തള്ളിയെ ന്നു. അംഗങ്ങൾ വിമർശിച്ചു. പാർ ട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാതെ സ്‌ഥാനാർഥിയെ വീണ്ടും മത്സരിപ്പിച്ചതും മണ്ഡല ത്തിലെ വികസനമുരടിപ്പും കുന്ന ത്തൂരിലെ പരാജയത്തിനു കാര ണമായെന്ന് തിരഞ്ഞെടുപ്പ് അവ ലോകന റിപ്പോർട്ടിൽ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here