ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വേങ്ങ കിഴക്ക് പ്രദേശത്ത് പാമ്പ് ശല്യം മൂലം പ്രദേശവാസികൾ ഭീതിയിൽ.ചവറ ഭാഗത്തേക്കുള്ള കനാൽ കടന്ന് പോകുന്നത് വേങ്ങയുടെ കിഴക്കൻ മേഖലയിൽ കൂടിയാണ്.ഈ കനാൻ കാടുമുടിക്കിടക്കുന്നതാണ് പാമ്പ് ശല്യം വർദ്ധിക്കാൻ കാരണം.കനാലിന്റെ സൈഡിൽ കൂടി റോഡുകൾ രൂപാന്തരപ്പെട്ടിട്ടുണ്ട്.ഈ റോഡിൽ കൂടി യാത്ര ചെയ്യുന്നവർ പാമ്പുകടി ഏൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.അടുത്ത സമയത്ത് സമീപത്തുള്ള വീടുകളിൽ മൂർഖൻ പാമ്പ് അടക്കമുള്ളവ കയറുകയുണ്ടായി.കഴിഞ്ഞ ദിവസം കുറ്റിയിൽ തെക്കതിൽ മൊയ്തീൻ കുഞ്ഞിൻ്റെ വീട്ടിൽ മൂർഖൻ പാമ്പ് കയറിയിരുന്നു.അതിനുമുമ്പ് പുലിത്തിട്ടയിൽ അരവിന്ദാക്ഷൻപിള്ളയുടെ വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കണ്ടിരുന്നു.നെല്ലിക്കുന്ന് ചന്ദ്രശേഖരൻ പിള്ളയുടെ വീടിൻ്റെ മുറ്റത്തും രണ്ട് പാമ്പിനെ കണ്ടു.
വനം വകുപ്പ് അധികൃതരെ വിളിച്ചാൽ അനങ്ങാറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.കനാൽ വ്യത്തിയാക്കണമെന്ന് നിരവധി പ്രാവശ്യം അധികാരികൾക്ക് പരാതി കൊടുത്തിട്ടുള്ളതാണ്.എന്നാൽ നടപടി മാത്രം ഉണ്ടായിട്ടില്ല.മുൻപ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കനാൽ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നുഎന്നാൽ ഇപ്പോൾ അത് ഉപേക്ഷിച്ചിരിക്കുകയാണ് കൊച്ചുകുട്ടികൾ അടക്കം നടന്നു പോകുന്ന ഈ പ്രദേശത്ത് ഏത് സമയത്തും വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അടിയന്തരമായി അധികാരികൾ ബന്ധപ്പെട്ട് കനാൽ വൃത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

































