28.1 C
Kollam
Monday 7th September, 2026 | 08:33:24 PM
Home News Local കുന്നത്തൂർ.ജെ.പ്രകാശിൻ്റെ കവിതാ പുസ്തകം “നീർത്തുള്ളികൾ” പ്രകാശനം 23ന് 

കുന്നത്തൂർ.ജെ.പ്രകാശിൻ്റെ കവിതാ പുസ്തകം “നീർത്തുള്ളികൾ” പ്രകാശനം 23ന് 

                                     തിരുവനന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യവേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ.ജെ.പ്രകാശിൻ്റെ കവിതാ പുസ്തകം “നീർത്തുള്ളികൾ” പ്രകാശിതമാവുന്നു.ഏപ്രിൽ 23ന് ലോക പുസ്തകദിനത്തോടനുബന്ധിച്ച് ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തുന്ന പരിപാടിയിൽ വച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി അഡ്വ.വി.എസ് ശിവകുമാർ പ്രകാശനം നിർവഹിക്കും.ഡോ.എം.ആർ തമ്പാൻ പുസ്തകം ഏറ്റുവാങ്ങും.ഡോ.എം എസ് ശ്രീലാറാണി പുസ്തക അവതരണം നടത്തും.ജ.ക.സ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ.എം.എ മുംതാസ് അദ്ധ്യക്ഷത വഹിക്കും.തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായൺ,സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ മനോജ്,ജ.ക.സ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ പങ്കെടുക്കും.പരിപാടിയോടനുബന്ധിച്ച് കവി സദാശിവൻ പൂവത്തൂരിൻ്റെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.